
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ; വയോധികന് 80 വർഷം കഠിനതടവ്
കൊട്ടാരക്കര: പതിന്നാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയിക്കിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കരിക്കം ഐപ്പള്ളൂര്‍ കൊല്ലംകോട്ടുവീട്ടില്‍ പൊടിക്കുഞ്ഞി(64)നെയാണ് കോടതി 80 കൊല്ലം കഠിന തടവിന് ശിക്ഷിച്ചത്. കൊട്ടാരക്കര പോക്സോ കോടതി ജഡ്ജി ടി.ആര്.റീനാ ദാസിന്റേതാണ് ശിക്ഷ വിധി. ഡി.എന്‍.എ. പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. 80,000 രൂപ പിഴയും ഒടുക്കണം. അല്ലാത്തപക്ഷം 80 കൊല്ലം കഠിനതടവും 12 കൊല്ലം അധികതടവും അനുഭവിക്കണം. 2021-ല്‍ കൊട്ടാരക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181