മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ മുഖ്യപ്രതി കെ.വിദ്യ പിടിയിൽ.

പാലക്കാട് അഗളി പോലീസ് കോഴിക്കോട്ടുവെച്ചാണ് വിദ്യയെ പിടികൂടിയത്. പാലക്കാട്ടേക്ക് വിദ്യയെ കൊണ്ടുപോകും. മേപ്പയൂർ, വടകര മേഖലകളിൽ വിദ്യയെ തേടിയെത്തിയെങ്കിലും ഇതുവരെ പിടികിട്ടാതെ രക്ഷപ്പെടുകയായിരുന്നു.  ഇന്ന് പാലക്കാട് അഗളി പോലീസ്  വിദ്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് എത്തിച്ച ശേഷം  കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.  വിദ്യയെ നാളെ രാവിലെ 11 മണിയോടെ പാലക്കാട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കണം. പാലക്കാട് അഗളി പോലീസും കാസർഗോട് നീലേശ്വരം പോലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് പോലീസ് അറസ്റ്റ്…

Read More
error: Content is protected !!