Headlines

കിളിമാനൂർ,തൊളിക്കുഴി റോഡിൽ മാലിന്യം നിക്ഷേപിച്ച ലോറി കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു

കിളിമാനൂർ,തൊളിക്കുഴി റോഡിൽ മിഷ്യൻ കുന്നിന് സമീപം എസ്.വളവിൽ  തമിഴ്നാട് രാമപുരത്ത് നിന്നും കോഴിമുട്ട കയറ്റി വന്ന ലോറിയിൽ സൂക്ഷിച്ചിരുന്ന മാലിന്യം തള്ളിയവരും,ലോറിയും കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ ദുർഗന്ധപൂർണവും, മലീമസവുമായ കോഴിമുട്ടയുടെ അവശിഷ്ടങ്ങൾ റോഡ് അരികിൽ തള്ളിയത് പരിസരവാസികൾ കണ്ടെത്തിയ വിവരം  വാർഡ് മെമ്പറായ ഷീജാ സുബൈറിനെ അറിയിക്കുകയും . തുടർന്ന് പോലിസും പഞ്ചായത്ത് അംഗങ്ങളായ എസ്.സിബി, ചെറുനാര കംകോട് ജോണി, എൻ . സലിൽ  എന്നിവർ സ്ഥലത്തെത്തുകയും വാഹനത്തെയും ലോറി ജീവനക്കാരെ യും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ…

Read More

കിളിമാനൂർ പാപ്പാല സ്വദേശിനിയായ 22 വയസ്സുകാരിയെ വീടിന്റെ മുറിയിലെ ജനലിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ,പാപ്പാല,ചാക്കുടി, രാഹുൽ നിവാസിൽ രേഷ്മ എസ്.രാജ് (22) നെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ 11.00 മണിയോടെ രേഷ്മയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ്  മുറിക്കുള്ളിൽ ജനലിൽ  കെട്ടിത്തൂങ്ങിയ നിലയിൽ രേഷ്മയെ കാണപ്പെട്ടത്. അമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ  രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം അറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ…

Read More

കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കിളിമാനൂർ പുതിയകാവ്  ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കിളിമാനൂർ അടയമൺ കുന്നിൽ വീട്ടിൽ കെ.ലതിക (69) യാണ് മരണപ്പെട്ടത്..റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ പള്ളിക്കൽ ഭാഗത്ത് നിന്നും കിളിമാനൂരിലേക്ക് വന്ന ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസ് പുതിയകാവ് ജംഗ്ഷനിൽ ആളിറക്കി  മുന്നിലേക്ക് എടുത്തയുടൻ ലതികയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ കമിഴ്ന്നു വീണ ലതികയുടെ മുതുക് ഭാഗത്തായി ബസ്സിന്റെ മുൻചക്രം കയറുകയായിരുന്നു..ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി…

Read More

ആൺകുട്ടിയായി നടന്ന പെൺകുട്ടി കിളിമാനൂർ സ്വദേശിനി ; അവളിപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്ററാണ്

കിളിമാനൂര്‍  സ്വദേശിനി ;നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന ആ പാവം ‘ആൺകുട്ടി’യെ ആരും മൈൻഡ്‌ ചെയ്തിരുന്നില്ല. പെരുമ്പാവൂർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ നടപ്പന്തലിൽ ആരോരുമറിയാതെ മൂന്നുമാസത്തോളമാണ് ആ കുട്ടി രാത്രി‌ കഴിച്ചുകൂട്ടിയത്.ആ കുട്ടി ഇപ്പോൾ പെരുമ്പാവൂർ മാർത്തോമ വനിത കോളേജിലെ ചെയർപേഴ്‌സനായിരിക്കുന്നു – കെ.എൽ. രജിത. ആൺകുട്ടികളെപ്പോലെ മുടിവെട്ടി, ഷർട്ടും പാന്റ്സുമിട്ട് ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന രജിതയെ ആരും സംശയിച്ചില്ല, തിരിച്ചറിഞ്ഞതുമില്ല. കോളേജിലെ ചരിത്ര – പുരാവസ്തു വിഭാഗം ഒന്നാം വർഷ വിദ്യാർഥിനിയാണ് കിളിമാനൂർ സ്വദേശി…

Read More

കിളിമാനൂരിൽ ബൈക്കിലെത്തിയ സംഘം യുവതിയെ ആക്രമിച്ചതായി പരാതി

ജോലി കഴിഞ്ഞ് സ്‌കൂട്ടിയിൽ വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി . യുവതിയുടെ പരാതിയിൽ നഗരൂർ പോലീസ് കേസെടുത്തു . ചൊവ്വാഴ്ച വൈകുന്നേരം കിളിമാനൂർ ബ്ലോക്ക് ഓഫീസിന് സമീപം വെച്ചായിരുന്നു സംഭവം .ചെങ്കിക്കുന്ന് മുരിങ്ങോട്ടുകോണം സ്വദേശി പ്രസീത(26)യെ ആണ് ആക്രമിച്ചത് .കിളിമാനൂർ പാപ്പാലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് .  സ്‌കൂട്ടിയിൽ പോകുമ്പോൾ പിൻ തുടർന്ന് ബൈക്കിലെത്തിയവർ എന്തോ കൊണ്ടടിച്ചതായി  പ്രസീത പോലീസിൽ നല്‌കിയ പരാതിയിൽ പറയുന്നു .തുടർന്ന് അവർ സ്‌കൂട്ടിയിൽ നിന്നും റോഡിൽ വീഴുകയും…

Read More

കിളിമാനൂരിൽ ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകര പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനു രാജ് (45) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയർ തനിക്ക് വേണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടു. എന്നാൽ ബിയർ നൽകാൻ  തയ്യാറാകാത്തതിലുള്ള വിരോധത്തിൽ അസഭ്യം വിളിച്ചു കൊണ്ട് ബിനുരാജ് ഇടുപ്പിൽ കരുതിയിരുന്ന കഠാരയെടുത്ത് അജയമോന്റെ തലയിലും കഴുത്തിലും കുത്തുകയായിരുന്നു.കഠാര കൊണ്ടുള്ള കുത്ത് വലതു കൈ കൊണ്ട്…

Read More

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം മെമ്പർമാർ തമ്മിൽ കയ്യാങ്കളി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ് മെമ്പർമാർ തമ്മിൽ കയ്യാങ്കളി ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ് മെമ്പർ ജിഹാദും ആണ് പരാതിക്കാർ. ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ…

Read More

കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക്  ദാരുണാന്ത്യം. കിളിമാനൂർ ഇരട്ടച്ചിറക്ക് സമീപം എംജിഎം സ്ക്കൂളിനുസമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കിളിമാനൂർ,ഊമൺപള്ളിക്കര മുളങ്കുന്ന്. അവാസ്ഭവനിൽ വസന്തകുമാരിയാണ് മരണപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന മാരുതി ബലേനോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വസന്തകുമാരിയെ  ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയും കാറിൽ ഉണ്ടായിരുന്നവരിൽ 11 വയസ്സുള്ള കുട്ടിയടക്കം…

Read More

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി സ്വദേശി  അനൂപ് വിക്രമനാണ് കിളിമാനൂർ സ്വദേശിയുടെ പിടിയിലായത്. 2021 മുതൽ പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് . പെൺകുട്ടി ഈ വിവരം മാതാപിതാക്കളോട് അറിയിക്കുമ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണ് എന്ന് ബോധ്യപ്പെടുകയും തെളിവ് സഹിതം സംഘടിപ്പിച്ച ശേഷം  പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിയുടെ…

Read More

ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ യുവാവിന്  ദാരുണാന്ത്യം

ആലംകോട് കടവിളയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ചു . നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽദേവരാജ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആലംകോട് കിളിമാനൂർറോഡിൽ കടവിളയിലാണ് സംഭവം. കിളിമാനൂർ ഭാഗത്തേക്ക്‌ പോയ ഷിബിൻ ബസ്സിൽനിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്. നഗരൂർവെള്ളംകൊള്ളിയിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ദേവരാജ്‌.ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ്അപകടം. കടവിള വളവിൽ വെച്ച് ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുംതലയ്ക്കേറ്റ ക്ഷതം മരണത്തിനു കാരണമാവുകയും…

Read More
error: Content is protected !!