Headlines

കിളിമാനൂരിൽ ബൈക്കിലെത്തി വയോധികയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയിൽ

ഇളംമ്പ, ടോൾമുക്ക്, തെറ്റിക്കുഴിവിള വീട്ടിൽ രാഹുൽരാജ് (27) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ നവംബർ 24ന് രാവിലെ 7.30 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടയമൺ, കൊപ്പം ഭാഗത്തു നിന്നും പട്ടാളംമുക്ക് ഭാഗത്തേക്ക് റോഡിലൂടെ ഒറ്റക്ക് നടന്ന് വരികയായിരുന്ന ചെറുനാരകംകോട് സ്വദേശി സുമതി (80) യുടെ കഴുത്തിലണിഞ്ഞിരുന്ന 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വൃദ്ധയുടെ അരികിലെത്തി മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. വൃദ്ധയുടെ…

Read More

കിളിമാനൂരിൽ മാവോയിസ്റ്റ് അനുകൂലികളുടെ പേരിൽ വിചിത്ര പോസ്റ്റർ

കിളിമാനൂരിൽ മാവോയിസ്റ്റ് അനുകൂലികളുടെ പേരിൽ പതിച്ച പോസ്റ്ററിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. കിളിമാനൂർ പഴയാറ്റുകുഴി മാടൻനട ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ ഇന്നലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പശ്ചിമഘട്ട മാവോയ്സ്റ്റ് സംഘടനയിലേക്ക് ചേരാൻ ക്ഷണിക്കുന്നതാണ് പോസ്റ്റർ. പശ്ചിമഘട്ട മാവോയിസ്റ്റിലേക്ക് ചേരാൻ താൽപ്പര്യമുള്ള യുവാക്കൾ പഴയാറ്റുമൂഴി മാടൻ തമ്പുരാൻ ക്ഷേത്രവുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായിയും അദാനിയും മോദിയും നാടിന് ശാപം. അപമാനം. ഈ കള്ളൻമാരെ നാടുകടത്തുക എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട യുടൻ  തന്നെ ക്ഷേത്ര ഭാരവാഹികൾ പോലീസിനെ വിവരം…

Read More

ഇന്ന് കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ

ആലംകോട് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിന്റെ വീട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന്  (22/12/2023 ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ടൗണിലും കരവാരം പഞ്ചായത്തിലും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ

കിളിമാനൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കിളിമാനൂർ പാപ്പാല ഗവൺമെൻ്റ് എൽപി സ്കൂളിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കിളിമാനൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്

കിളിമാനൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്.മലയാമഠം വാലഞ്ചേരി സ്വദേശി ബിജു (34) വിനാണ് പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ കിളിമാനൂർ ശില്പ ജംഗ്ഷനിൽ രാത്രി 8 അര മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ പോലീസ് ജീപ്പും ഇട റോഡിൽ നിന്ന് വന്ന ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

500 രൂപയുടെ 15 കള്ളനോട്ടുകൾ കൈവശം; കിളിമാനൂരിൽ മധ്യവയസ്കൻ പിടിയിൽ

കിളിമാനൂരിൽ കള്ളനോട്ടുമായി മധ്യവയസ്കൻ പിടിയിൽ. കണ്ണൂർ പത്തനാപുരം, പാതിരിക്കൽ സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. രണ്ടു കടകളിൽ നിന്നായി 500 രൂപ വീതമുള്ള കള്ള നോട്ടങ്ങൾ നൽകി സാധനം വാങ്ങിയിരുന്നു. സംശയം തോന്നിയ നാട്ടുകാർ പിന്തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 500 രൂപയുടെ 15 കള്ളനോട്ടുകൾ കണ്ടെടുത്തു. കള്ളനോട്ടിന്റെ ഉറവിടത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കിളിമാനൂർ സ്വദേശിയായ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പൊലീസുകാരനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ കിളിമാനൂർ സ്വദേശിയായ ബി ലാൽ (55) ആണ് തൂങ്ങി മരിച്ചത്. കഴക്കൂട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമാണ് ബി ലാൽ. കഴക്കൂട്ടത്തെ എഫ് സി ഐയ്ക്ക് സമീപത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം പരസ്യങ്ങൾ നൽകാൻ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടുപോയി ലൈംഗികമായി പിഡിപ്പിച്ച യുവാവ് കിളിമാനൂർ പോലീസിന്റെ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടുപോയി ലൈംഗികമായി പിഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ, കുന്നാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുധി (23) യെ ആണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തികൊണ്ടുപോയി നഗരൂരിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരം…

Read More

കിളിമാനൂർ ടൗൺ യുപിഎസ് സ്കൂൾ ബസ് ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐ എസ്എഫ് ;എ ഇ  ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

കിളിമാനൂർ : കിളിമാനൂർ ടൗൺ യുപിഎസിൽ സ്കൂൾ ബസ് ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.ഇതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സ്കൂളിന് സംഭവിച്ചിട്ടുള്ള സാമ്പത്തിക നഷ്ടത്തിൽ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി അനീസ് ഉദ്ഘാടനം ചെയ്തു.ടൗൺ യുപിഎസിലെ അഴിമതി വേലി തന്നെ വിളവ് തിന്നുന്ന നടപടിയാണ്. ഈ…

Read More

ഗവ :ടൗൺ UPS കിളിമാനൂരിലെ സ്കൂൾ ബസ്സ് പൊളിച്ചു വിറ്റു ; അന്വേഷണം വേണമെന്ന് AISF

കിളിമാനൂർ ഗവ :ടൗൺ UPS ലെ പഴയ സ്കൂൾ വാഹനം യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പൊളിച്ചു വിറ്റതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും. സർക്കാരിനും സ്കൂളിനും ഉണ്ടായിട്ടുള്ള നഷ്ടം നികത്തുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും എഐഎസ്എഫ്  നേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്കൂളിലെ ചില അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സംയുക്ത സഹകരണത്തോടുകൂടിയാണ്  നിലവിൽ പൊളിച്ചുവിറ്റ വാഹനം വാങ്ങുന്നത്. ഹെഡ്മാസ്റ്റർ ടൗൺ യുപിഎസ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ വാഹനം നിലവിൽ സർക്കാർ…

Read More
error: Content is protected !!