
വീണ്ടും കൊടും വഞ്ചന ; വീട്ടിൽ വിളിച്ച് വരുത്തി വിഷം നൽകി കൊന്നു
കോതമംഗലം ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുൻപ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകൾ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മാതിരപ്പിള്ളി മേലേത്ത് മാലിൽ അൻസൽ(38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച്‌ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്….