
ചിതറ പഞ്ചായതിനെതിരെ മാധ്യമ പ്രവർത്തകൻ ഷാനവാസ് നടത്തുന്ന ആരോപണം കഴമ്പില്ലത്തത് ; പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി
ചിതറ ഗ്രാമപഞ്ചായത്ത് LSGD ഓവർസീയർ ശ്രീദേവി കേരള പത്ര പ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസിനോട് ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചിരുന്നു . ആ വാർത്ത ചുവട് ന്യൂസ് ഉൾപ്പെടെ നൽകിയിരുന്നു എന്നാൽ അതിൽ ഒരു തരി കഴമ്പില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി പറയുന്നത് . 23 വാർഡുകൾ ഉള്ള വലിയൊരു പഞ്ചായത്താണ് ചിതറ ഗ്രാമപഞ്ചായത്ത് അത്രത്തോളം വർക്കുകളും വരുന്ന പഞ്ചായത്തിൽ സ്റ്റാഫുകളുടെ എണ്ണം വളരെ പരിമിതമാണ്…