ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ്

ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ്.ഈ റോഡിന് 2023- 24 സാമ്പത്തിക വർഷത്തിൽ എംഎൽഎയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി അന്ന് പത്രവാർത്തകളിലും മറ്റും വന്നിരുന്നു. എന്നാൽ ഇപ്പോൾ അറിയുന്നത് ആ പൈസ ലാപ്സ് ആയി എന്നാണ്. ദിവസേന കണ്ണങ്കോട് സ്കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ റോഡ് ഗുരുതര തകർച്ചയിലാണ്. ദിവസേന ഇരുചക്രവാഹന യാത്രക്കാർ ഇവിടെ വീണു പരിക്കേൽക്കുന്ന അവസ്ഥയും ഉണ്ട്.ഈ ദുരവസ്ഥയ്ക്ക്…

Read More

മന്ത്രി ജെ. ചിഞ്ചുറാണി പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി

പഞ്ചായത്തിൽ ഐരക്കുഴി വാർഡിൽ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയെ അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജെ.ചിഞ്ചുറാണി മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകി. സി.പി.ഐ. ഗണപതി വേങ്ങ ബ്രാഞ്ച് സെക്രട്ടറി ഷിബു മോൻ പരാതി നൽകിയിരുന്നു ചടയമംഗലം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗത്തിലുള്ളവർ താമസിക്കുന്ന സ്ഥലമാണ് നാല് സെൻ്റ് 123 കുടുംബങ്ങൾക്ക് കൈവശ വസ്തുവിന് പട്ടയം നൽകിയെങ്കിലും ഇവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിഞിരുന്നില്ല. ഗതാഗത സൗകര്യമുള്ള റോഡ് ഇല്ല…

Read More

ചിതറ കണ്ണൻകോട് 28 പേർക്ക്   കാഴ്ചയുടെ പുതുവസന്തം

കണ്ണൻ കോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പങ്കെടുത്തവരെ കാഴ്ച്ചയുടെ പുതു വസന്തം കാണിക്കുന്നതിനായി തിമിര ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി കൊണ്ടു പോകുന്നു. ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധത ഉള്ള നിരവധി ക്യാമ്പയിനുകളാണ് ഗ്രന്ഥശാല ഏറ്റെടുക്കുന്നത്.

Read More

ചിതറ കണ്ണൻകോട് ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം ഗ്രാമ ദീപം ഗ്രന്ഥ ശാല നാടിന് സമർപ്പിച്ചു

ചിതറ പഞ്ചായത്ത് കണ്ണങ്കോട് നിർമ്മിച്ച സാംസ്കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജീവ് കൂരാപ്പിള്ളി അധ്യക്ഷനായി. എ അജിത്ത് ലാൽ സ്വാഗതം പറഞ്ഞു. വർഷങ്ങളായി നശിച്ചു കിടന്ന ടിവി കിയോസ്കാണ് ഒരു കൂട്ടം ചെറുപ്പക്കാർ പഞ്ചായത്തിന്റെ സഹായത്തോടെ സാംസ്കാരിക നിലയമാക്കി മാറ്റിയത്. ഗ്രന്ഥശാല, സാംസ്കാരിക നിലയം, ഇ -സേവന കേന്ദ്രം, പിഎസ്‌സി കോച്ചിംഗ് എന്നിവ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പട്ടികജാതി കോളനികൾ നിരവധിയുള്ള കണ്ണങ്കോട് എസ് സി ഫണ്ട്…

Read More
error: Content is protected !!