
വർക്കലയിൽ വിദ്യാർത്ഥിനിയെയും ആൺ സുഹൃത്തിനെയും കടലിൽ കാണാതായി
വർക്കലയിൽ കടലിൽ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി .ഇടവ വെറ്റക്കട ഭാഗത്ത് കടലിൽ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെയും സുഹൃത്തിനെയുമാണ് ഇന്ന് ഉച്ചയോടെ കാണാതായത്. വർക്കലയിലെ എം ജി എം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെ കാപ്പിൽ ഭാഗത്തുനിന്ന് കണ്ടെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാർത്ഥിനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കണ്ടെത്താൻ കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.