
ചിതറ വളവുപച്ചയിൽ ഇരുപത്തിയെട്ടാം ഓണാഘോഷവുമായി നടത്തിയ ഉറിയടി മത്സരത്തിൽ ഉറി തലയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്
വളവുപച്ച മഹാദേവർകുന്ന് വള്ളംവെന്തങ്കട് നാട്ടുകാർ സംഘടിപ്പിച്ച ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട ഉറിയടി മത്സരത്തിൽ മത്സരത്തിനായി വീശി വിട്ട ഉറി മത്സരത്തിന് പങ്കെടുത്തുകൊണ്ട് നിന്ന യുവാവിന്റെ തലക്ക് വീണ് ഗുരുതര പരിക്ക്. വളവുപച്ച മഹാദേവർക്കുന്ന് ചരുവിള പുത്തൻ വീട്ടിൽ സജികുമാറിനാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം . ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സജി കുമാറിനെ മാറ്റി