ഏഴാം ക്ലാസ് വിദ്യാർത്ഥിയോട് ക്രൂരമായ വിവേചനം

സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ വിവേചനം കാണിച്ചത്. കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരസ്യമായി അപമാനിച്ചതിനാൽ ഇനി കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ വിവാദ പ്രസംഗം

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികളുടെ ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവുമെല്ലാം പലപ്പോഴും ചർച്ചകളിൽ നിറയാറുണ്ട്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ കരഞ്ഞുകൊണ്ട് വേദിയിലേക്ക് കടന്നുവന്ന സേതുമാധവനായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത താരം. തൃശൂർ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. നാലാം ക്ലാസുകാരനായ സേതുമാധവനെ വോട്ടെടുപ്പിലൂടെ വിദ്യാർത്ഥികൾ വിജയപ്പിച്ചപ്പോൾ ആനന്ദ കണ്ണീരണിഞ്ഞായിരുന്നു പ്രതികരണം.  അപ്രതീക്ഷിതമായുണ്ടായ ജയത്തിലെ സന്തോഷത്തിലാണ് താൻ കരഞ്ഞതെന്നാണ്‌ സേതുമാധവന്റെ പ്രതികരണം. എന്തായാലും…

Read More
error: Content is protected !!