ചടയമംഗലം ഉപജില്ലാ കലോൽസവത്തിൽ മൊബൈലിലൂടെ കണ്ട് പഠിച്ച നാടോടി നൃത്തവുമായി കൊച്ചു മിടുക്കി
ചടയമംഗലം ഉപജില്ലാ കലോൽസവത്തിൽ സെന്റ് മിൽഡ്രഡ് യു പി എസ് തൃക്കണ്ണാപുരം മൂന്നാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണ തീർത്ഥയാണ് യുട്യൂബിൽ കണ്ട് പഠിച്ച നാടോടി നൃത്തവുമായി ചടയമംഗലം ഉപജില്ലാ കലോൽസവത്തിൽ എത്തിയത് . മറ്റുള്ളവരെ മേക്കപ്പ് ആർട്ടിസ്റ്റ്ഒരുക്കുമ്പോൾ സ്വന്തം അച്ഛനും അമ്മയും ആണ് മോളെ ഒരുക്കി വേദിയിലേക്ക് വിട്ടത്. കലാകാരൻ കൂടി ആയിട്ടുള്ള ഉണ്ണികൃഷ്ണൻ കടയ്ക്കൽ ന്റെയും ശ്രീ കുട്ടിയുടെയും മകളാണ് കൃഷ്ണ തീർത്ഥ.


