ഇന്ത്യൻ ഫുട്ബോളിന് ആശ്വാസം പകര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യൻ ഫുട്ബോളിന് ആശ്വാസം പകര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഏഷ്യൻ ഗെയിംസില്‍ ഇന്ത്യൻ പുരുഷ വനിതാ ടീമുകള്‍ പങ്കെടുക്കാൻ കായിക മന്ത്രാലയം അനുമതി നല്‍കി. കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, നമ്മുടെ ദേശീയ ഫുട്ബോള്‍ ടീം (പുരുഷൻമാരുടേയും വനിതകളുടേയും) വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാൻ തയ്യാറാകുകയാണ്. നിലവിലെ മാനദണ്ഡമനുസരിച്ച് യോഗ്യത നേടാത്ത രണ്ട് ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് ചട്ടങ്ങളില്‍ ഇളവ് വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സമീപകാലത്തെ അവരുടെ…