
ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.കലാ വിഭാഗത്തിലും കായിക വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയാണ് ഗ്രന്ഥശാല മികവ് തെളിയിച്ചത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം അരുൺ ബാബുവിൽ നിന്ന് ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പ്രതിനിധികൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ അംഗങ്ങളായ യുവതീ യുവാക്കൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇരട്ട ചാമ്പ്യൻഷിപ്പും ഗ്രന്ഥശാലയുടെ സ്വന്തമായി. ഗ്രന്ഥശാലയുടെ ഈ നേട്ടം ഇട്ടിവ പഞ്ചായത്തിലെ യുവജന പ്രവർത്തനങ്ങൾക്ക്…