മടത്തറ കൊല്ലായി ഭാഗത്ത് ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു

മടത്തറ കൊല്ലായിൽ ഭാഗത്ത് വേനൽ മഴ ആശ്വാസം മായി . എന്നാൽ മഴയോടൊപ്പം അതിശക്തമായ ഇടി മിന്നലുമാണ് ഉണ്ടായത്. മിന്നലിൽ രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു. തീ ശ്രദ്ധിയിൽ പെട്ട പ്രദേശ വാസികൾ ഉടൻ തീ അണച്ചു. കൊല്ലായിലിൽ നിന്ന് ചക്കമല റോഡിൽ ആണ് സംഭവം .

Read More

കോട്ടയത്ത് മധ്യവയസ്‌കന്‍ ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയത്ത് മധ്യവയസ്‌കന്‍ ഇടിമിന്നലേറ്റ് മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ.കെ. അശോകന്‍ (53) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീട്ടില്‍ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ഐരക്കുഴിയിൽ ഇടിമിന്നലേറ്റ് വീട് പൂർണമായും തകർന്നു ; വളർത്തു പശു ചത്തു

ചിതറ ഐരക്കുഴി വയലിക്കടയിൽ ലീലയുടെ വീടാണ് ഇടിമിന്നലിലേറ്റ് തകർന്നത് . രാത്രി പതിനൊന്നരയോടെയാണ് വീട്ടിലേക്ക് ഇടിമിന്നലിൽ ഏറ്റത് . മിന്നലിന്റെ ആഘാതത്തിൽ ലീലയുടെ വളർത്തു പശു ചത്തു.  വീട്ടിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ പൂർണമായും നശിച്ചു . വീടിന്റെ ഭിത്തി മുഴുവൻ പൊട്ടി മാറിയ അവസ്ഥയാണ് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചലിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം

അഞ്ചൽ പഞ്ചായത്തിലെ  പൊങ്ങുമുകളിൽ ആണ് കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. പൊങ്ങുമുകൾ നസറുദ്ദീന്റെ  വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്. ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം തകർന്നു. സംഭവസ്ഥലത്ത്  വില്ലേജ് ഓഫീസറും  ജന പ്രതിനിധികളും എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി . സമീപ പ്രദേശങ്ങളിലും ചെറിയ തോതിൽ  നാശനഷ്ടം ഉണ്ടായിട്ടുണ്ട് . കൂടുതൽ നാശനഷ്ടം ഉണ്ടായത്  നസറുദ്ദീന്റെ വീട്ടിലാണ് വീടുകൾ മുഴുവൻ പൊട്ടിയ അവസ്ഥയാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ മിന്നലേറ്റു; തൃശൂരിൽ യുവതിക്ക് കേൾവിശക്തി നഷ്ടമായി

മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. തൃശൂർ കൽപറമ്പ് സ്വദേശിനി ഐശ്വര്യയ്ക്കാണ് ഇടതുചെവിയുടെ കേൾവിശക്തി നഷ്ടമായത്. വീടിന്റെ ഭിത്തിയിൽ ചാരിയിരുത്ത് കുഞ്ഞിനെ മുലയൂട്ടുമ്പോഴാണ് മിന്നലേറ്റത്. ഐശ്വര്യയും ആറുമാസം പ്രായമുള്ള കുഞ്ഞും തെറിച്ചുവീണു. ഐശ്വര്യയ്ക്ക് ശരീരത്തിനു പുറത്തും പൊള്ളലേറ്റു. മുടി കരിഞ്ഞു. ഐശ്വര്യയുടെ വീട്ടിലും സമീപത്തെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More