പെരുമ്പാവൂരിൽ രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, അഞ്ചുപേർക്ക് പരിക്ക്

പെരുമ്പാവൂർ പുല്ലുവഴിയിൽ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജങ്ഷനിൽ രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ…

Read More