പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊന്നത് അമ്മ തന്നെ

പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളർത്താൻനിവർത്തിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ നൽകിയ മൊഴി. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തൻകോട്…

Read More

ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. ചിറയൻകീഴിലാണ് സംഭവം. ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്കയാണ് മരിച്ചത്.എട്ടുവയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മകളെ കിണറ്റിൽ തള്ളിയിട്ട് കൊന്നെന്ന് വെളിപ്പെടുത്തി അമ്മ മിനി പൊലിസിൽ കിഴടങ്ങുകയിരുന്നു. കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ ഉണ്ടെന്നും യുവതി അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച‌ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. തുടർന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവതിയെ ചോദ്യം…

Read More