അനധികൃതമായി മദ്യം വിൽപന; സൊസൈറ്റിമുക്ക് സ്വദേശി പോലീസ് പിടിയിൽ
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപന നടത്തിവന്ന കിഴക്കുംഭാഗത്ത് സൊസൈറ്റി മുക്ക് സൂര്യ ഭവനിൽ കൃഷ്ണ ദാസ് ചിതറ പോലീസിന്റെ പിടിയിൽ . എസ് ഐ ശരത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 7 ലിറ്റർ മദ്യവും പണവും സ്കൂട്ടറിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പലതവണ പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് മദ്യവുമായി സൊസൈറ്റി മുക്ക് മൂന്ന് മുക്ക് റോഡിൽ കൃഷ്ണദാസ് സഞ്ചരിക്കുന്ന വിവരം ലഭിച്ചതിനാൽ പോലീസ് എത്തി പരിശോധന നടത്തി തുടർന്നാണ് മദ്യവും പണവും കണ്ടെത്തുന്നത്…


