
യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരേ പോലീസ് കേസ്.
വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതിന് യൂട്യൂബർ ‘തൊപ്പി’യ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വളാഞ്ചേരി പോലീസ് കേസെടുത്തത് . കൂടാതെ, ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപ്പെ സ്ട്രീറ്റ് ഫാഷൻ’ എന്ന കടയുടെ ഉടമയ്‌ക്കെതിരെയും കുറ്റം ചുമത്തുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധ പ്രവർത്തകനുമായ സൈഫുദ്ദീൻ പാടത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാദ പരിപാടിയിൽ പൊലീസ് കേസെടുത്തത്. ഇന്നലെ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതിനെ കുറിച്ചും ഉച്ചത്തിലുള്ള പാട്ടുപാടി ശല്യമുണ്ടാക്കിയതിനെ…