
തദ്ദേശ സ്വയം ഭരണ വകുപ്പ് സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് മുന്നേറ്റം
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേരിയ മുന്നേറ്റം. 17 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ എട്ടിടത്ത് യുഡിഎഫ് വിജയം കണ്ടു. ഏഴിടങ്ങളിൽ എൽഡിഎഫ് വിജയം സ്വന്തമാക്കിയപ്പോൾ ഒരിടത്ത് എൻഡിഎയും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയം കണ്ടു. കൊല്ലത്തും, പാലക്കാടും ഓരോ വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ കൊല്ലം ആദിച്ചനെല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡ് സിപിഎമ്മിൽ നിന്നും ബിജെപി പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന കണ്ണൂർ ജില്ലയിലെ രണ്ട് വാർഡുകൾ എൽഡിഎഫ് നിലനിർത്തി. ധർമടം പഞ്ചായത്തിലെ…