
പെരിങ്ങമ്മലയിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം.അച്ഛനും മകളും മരിച്ചു.അമ്മയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്.ശിവരാജന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട്. നിങ്ങൾക്കും പരസ്യങ്ങൾ നൽകാം