സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിജോ ഗില്‍ബെര്‍ട്ടാണ് ക്യാപ്റ്റൻ ഡിഫൻഡര്‍ ജി. സഞ്ജു വൈസ് ക്യാപ്റ്റനും. ഒക്ടോബര്‍ ഒമ്ബത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11-ന് ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. ഏഴുതവണ ചാമ്ബ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവയിലേക്കെത്തുന്നത്. 2018-ല്‍ ടീമിന് കിരീടം നേടിക്കൊടുത്ത സതീവൻ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്. കേരള…

Read More

800 മീറ്ററിൽ വെള്ളിത്തിളക്കവുമായി മലയാളിതാരം മുഹമ്മദ്‌ അഫ്സൽ

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്കായി ഒരു മലയാളി മെഡല്‍ കൂടെ. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടം ഫൈനലില്‍ മുഹമ്മദ് അഫ്സല്‍ ആണ് വെള്ളി മെഡല്‍ നേടിയത്. മുഹമ്മദ് അഫ്സല്‍ 1:48:43 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ നേടിയത്. തുടക്കം മുതല്‍ ലീഡില്‍ ഉണ്ടായിരുന്ന അഫ്സലിനെ അവസാന ഘട്ടത്തില്‍ സൗദി അറേബ്യൻ താരം എസ്സ് കസാനി മറികടക്കുകയായിരുന്നു‌. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ 65ആം മെഡലാണിത്. ഒറ്റപ്പാലം സ്വദേശിയാണ് മുഹമ്മദ് അഫ്സല്‍‌ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ മീറ്റില്‍…

Read More
error: Content is protected !!