RLV രാമകൃഷ്ണ‌നെതിരായ അധിക്ഷേപം; സത്യഭാമയ്ക്കെതിരെ  കേസ് എടുത്ത് പോലീസ്

നർത്തകനും നടനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്നെ അപമാനിച്ചെന്ന പരാതിയിൽ നർത്തകി സത്യഭാമയ്ക്കെതിരെ കേസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ചാലക്കുടി പോലീസിന് നൽകിയ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു. ആർ.എൽ.വി. രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. രാമകൃഷ്‌ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരനായ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക്…

Read More
error: Content is protected !!