
വർക്കലയിൽ ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ച് പതിനാറുകാരൻ; അമ്മയ്‌ക്കെതിരെ കേസ്
ഹെൽമറ്റുപോലും വയ്ക്കാതെ സ്കൂട്ടർ ഓടിക്കാൻ പതിനാറുകാരന് കൊടുത്ത അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല പാളയംകുന്നിൽ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയിലാണ് കുട്ടിഡ്രൈവറെ കണ്ടെത്തിയതും പിടികൂടിയതും. തുടർന്ന് രേഖകൾ പരിശോധിച്ചതോടെ പ്രായപൂർത്തിയാട്ടില്ലെന്ന് വ്യക്തമാവുകയും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കുകയുമായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയായിരുന്നു വാഹന ഉടമ. അമ്പതിനായിരം രൂപ പിഴയും ഒരുവർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. റോഡപകടങ്ങൾ വർദ്ധിച്ചതോടെ പൊലീസ് വാഹനപരിശാേധന കർശനമാക്കിയിരുന്നു. നിരവധി കുട്ടിഡ്രൈവർമാരാണ് ഇതിൽ പിടിയിലായത്. ഇരുചക്രവാഹനങ്ങളാണ് ഇവരിൽ അധികവും ഓടിച്ചിരുന്നത്….