
കെ.എസ്.ആർ.ടി.സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ജീവനക്കാർ ആശൂപത്രിയിലെത്തിച്ചു
കല്ലമ്പലത്ത് കെ.എസ് .ആർ.ടി. സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ യാത്രക്കാരുടെ സഹകരണത്തോടെ ഡ്രൈവറും കണ്ടക്ടറും അതെ ബസിൽ തന്നെ അശൂപത്രിയിലെത്തിച്ചു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ എ ടി സി 21-ാം നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രചെയ്യുകയായിരുന്ന കൊല്ലം ഇത്തിക്കര ബിന്ദു ഭവനിൽ അശ്വിനി (24) യ്ക്കാണ് പാരിപ്പള്ളി കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് കടുവയിൽ കെ.ടി.സി.ടി അശൂപത്രിയിലേക്ക് പായുകയായിരുന്നു. അവിടത്തെ പരിശോധനയിൽ ബി.പി കുറഞ്ഞതാണ് കാരണമെന്ന് കണ്ടെത്തി…