കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് നടത്തുന്നത്. ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ…

Read More

മടത്തറ കിഴക്കുംഭാഗം മെഡിക്കൽ കോളേജ് തിരുവനന്തപുരം കെ എസ് ആർ റ്റി സി സർവീസ് പുനരാരഭിക്കുന്നു

കൊറോണകാരണം നിർത്തി വെച്ചിരിരുന്ന KSRTC -കുളത്തൂപുഴ ഡിപ്പോയിൽ നിന്നും..മടത്തറ, കിഴക്കുംഭാഗം, ബൗണ്ടർ മുക്ക്, തലവരമ്പ്, ഭജനമഠം, പാങ്ങോട് വഴി 5.30 നും 6 നും ഇടയിൽ പാസ് ചെയ്തിരുന്ന സർവീസ് യാത്ര ക്കാരുടെ ശക്തമായ ആവശ്യം അംഗീകരിച്ചു കൊണ്ട് ബഹു : പി എസ് സുപാൽ MLA .. ഇന്ന് രാത്രി 8:30 ന് (10-3-2024)ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.തുടർന്ന്നാളെ രാവിലെ 4.30am മുതൽ (11-3-2024 തിങ്കൾ ) സർവീസ് നടത്തി തുടങ്ങും.ഈ സർവീസ് നിർത്തി വെച്ചിരുന്നത്…

Read More

ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പട്ടിത്താനം കൂന്താർ മണിയേൽ രാജുവിന്റെ മകൻ രാഹുൽ (34) ആണു മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ സഹയാത്രികനായ തച്ചിരവേലിൽ പോൾ ജോസഫ് (38) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ബസിനടിയിൽ…

Read More

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി…

Read More

കെഎസ്ആർടിസി ബസ് കത്തി നശിച്ചു

ദേശീയപാതയിൽ ചെമ്പകമംഗലത്ത് കെഎസ്ആർടിസി ബസ് പൂർണമായും കാത്തി നശിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ്. രാവിലെ 8 30നാണ് സംഭവം. ആറ്റിങ്ങൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഓർഡിനറി ബസ്..ചെമ്പകമംഗലത്ത് വച്ച് ബസ് ബ്രേക്ക് ഡൗൺ ആയി. യാത്രക്കാരെ പൂർണമായും ഇറക്കിയതിനു ശേഷം വണ്ടി മുന്നോട്ട് തള്ളി നീക്കി ഇട്ടു. ഡ്രൈവറും കണ്ടക്ടറും ബസ്സിനകത്ത് തന്നെ ഇരിക്കുകയായിരുന്നു.പുക ഉയരുന്നത് അവർ കണ്ടു. കുറച്ചു കഴിഞ്ഞ് ബസ്കത്തുകയായിരുന്നു.ആളപായമില്ല. ഷോർട്ട് സർക്യൂട്ട് ആണെന്ന് പറയപ്പെടുന്നു.

Read More

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരൻ മരിച്ചു

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരൻ മരിച്ചു കുരിയോട് നെട്ടേത്തറയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രക്കാരന് ഷംനാദ് ആണ് മരിച്ചത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി

കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആർ ടി സിയിലെ വനിതാ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിൻ്റെ സഹകരണത്തോടെയാണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുന്നത്. കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഡ്രൈവർമാരായും, കണ്ടക്ടർമാരായും കൂടുതൽ വനിതാ ജീവനക്കാർ എത്തുന്നതോടെ…

Read More

യാത്രക്കാരി കെ എസ് ആർ റ്റി സി ബസിൽ ഛർദിച്ചു; യാത്രകരിയെയും സഹോദരനെയും ജീവനക്കാർ തടഞ്ഞ് വെച്ചു കഴുകിച്ചു

വെള്ളറട (തിരുവനന്തപുരം) ∙ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. ഇന്നലെ വൈകിട്ടു മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണു പെൺകുട്ടി ഛർദിച്ചത്. സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു.വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്നു സമീപത്തെ…

Read More

പ്രവർത്തനം നിലച്ചിരുന്ന ആയുർ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം നാളെ മുതൽ ( 12/07/2023 ) പുന:രാരംഭിക്കും

കെ എസ് ആർ ടി സി ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ കെ എസ് ആർ ടി സി യ്ക്ക് കൈമാറി. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി, സ്റ്റേഷൻ മാസ്റ്ററെ സ്ഥിരമായി നിയമിച്ചു.കെ എസ് ആർ ടി സി യുടെ സർവീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം, ഈ ഓഫീസ് എൻക്വയറികൗണ്ടറായി കൂടി പ്രവർത്തിച്ചാൽ യാത്രക്കാർക്ക്…

Read More

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ച ബസിൽകഴക്കൂട്ടത്ത് നിന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയെ കണ്ടക്ടറുടെ സമീപത്തെ സീറ്റിൽ വിളിച്ചിരുത്തിയ ശേഷമായിരുന്നു അതിക്രമം. ആദ്യമിരുന്ന സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ മാറ്റിയിരുത്തിയത്. ജസ്റ്റിൻ കയറിപിടിച്ചതോടെ വീട്ടമ്മ എതിർത്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ബസ് ആലുവ ബസ് സ്റ്റാൻഡിൽ…

Read More