ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്കില്ല; സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം
പ്രതിപക്ഷ സഖ്യമായ ഇന്ത്യമുന്നണിയിലെ ഏകോപന സമിതിയിലേക്ക്പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎംപോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം.മുന്നണിയുടെ ശക്തി 28 പാർട്ടികളുംഅവയുടെ നേതാക്കളുമാണ്. അതിന് മുകളിൽഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന്സിപിഎം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. ‘രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതിന് വേണ്ടി ഇന്ത്യാ ബ്ലോക്കിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേന്ദ്ര, സംസ്ഥാന ഭരണങ്ങളിൽ നിന്ന് ബിജെപിയെ അകറ്റിനിർത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാനും…