
ഗവ :ടൗൺ UPS കിളിമാനൂരിലെ സ്കൂൾ ബസ്സ് പൊളിച്ചു വിറ്റു ; അന്വേഷണം വേണമെന്ന് AISF
കിളിമാനൂർ ഗവ :ടൗൺ UPS ലെ പഴയ സ്കൂൾ വാഹനം യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പൊളിച്ചു വിറ്റതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും. സർക്കാരിനും സ്കൂളിനും ഉണ്ടായിട്ടുള്ള നഷ്ടം നികത്തുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും എഐഎസ്എഫ് നേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്കൂളിലെ ചില അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സംയുക്ത സഹകരണത്തോടുകൂടിയാണ് നിലവിൽ പൊളിച്ചുവിറ്റ വാഹനം വാങ്ങുന്നത്. ഹെഡ്മാസ്റ്റർ ടൗൺ യുപിഎസ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ വാഹനം നിലവിൽ സർക്കാർ…