കടയ്ക്കലിൽ പ്രശംസ പിടിച്ചു പറ്റുന്ന CPIM

കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് ആയി DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി ഡോ.വി. മിഥുനെ തിരഞ്ഞെടുത്തു. ഇടതുപക്ഷജനാധിപത്യമുന്നണി വിജയിച്ച കടയ്ക്കൽ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.സിപിഐഎമ്മിന്റെ ഈ തീരുമാനം യുവാക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്നതായതിനാൽ പൊതുസമൂഹത്തിൽ നിന്നു പ്രശംസകൾ പിടിച്ചു പറ്റുന്നുണ്ട്.

Read More

DYFI അയിരക്കുഴി യൂണിറ്റ് സമ്മേളനം അയിരക്കുഴി ഇന്നസെന്റ് നഗറിൽ വെച്ചു നടന്നു.

ചിതറ: DYFI അയിരക്കുഴി യൂണിറ്റ് സമ്മേളനം അയിരക്കുഴി സഖാവ്. ഇന്നസെന്റ് നഗറിൽ വെച്ചു നടന്നു.DYFI കടയ്ക്കൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജ്യോത്സന സുന്ദരേശനാണ് സമ്മേളനം ഉത്ഘാടനം ചെയ്തത്.DYFI ചിതറ മേഖല സെക്രട്ടറി ബിജോയ്. S. J. ചിതറ, DYFI മേഖല പ്രസിഡന്റ് അഡ്വ. ദിപിൻ സത്യൻ മുതലായവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറിയായി സംഗീതിനെയും പ്രസിഡന്റായി ശ്രീഹരിയെയും തിരഞ്ഞെടുത്തു.

Read More

രക്തസാക്ഷികളെ അപമാനിച്ചത് അംഗീകരിക്കില്ല :ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പുപറയണം

സാമൂഹ്യ അനീതികൾക്കും അധികാരഗർവിനും വർഗീയതയ്ക്കും അധിനിവേശത്തിനു മെതിരെശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി, അധികാരവർഗ്ഗത്താൽ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികൾ . ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തിനെതിരെയും പൊരുതിമരിച്ച ആയിരങ്ങൾ തലമുറകൾക്ക് ആവേശമാണ്. രക്തസാക്ഷിത്വം എന്നത് കേവലം വ്യക്തിയുടെ മരണമല്ല; ഉറച്ച രാഷ്ട്രീയവും നിശ്ചയദാർഢ്യവുമുള്ള മനുഷ്യരെപറ്റിയുള്ള ഓർമ്മ കൂടിയാണ്. അനീതിയ്ക്കും അധർമ്മത്തിനുമെതിരെ ശബ്ദിച്ചതിനാലാണ് ക്രിസ്തുവിനെ കുരിശിലേറ്റിയതെന്ന് ലോക വ്യാപകമായി വിശ്വസിക്കപ്പെടുന്നു. യേശു സമരം ചെയ്തത് യാഥാസ്ഥിതിക പുരോഹിത സമൂഹത്തിനെതിരായും റോമാ സാമ്രാജ്യത്വത്തിനെതിരെയുമായിരുന്നു. അതിന്റെ പരിണിത ഫലമാണ്, ആ…

Read More
error: Content is protected !!