fbpx

അമേരിക്കയിൽ കൊല്ലം ആയൂർ സ്വദേശി യുവാവ് വെടിയേറ്റ് മരിച്ചു.

കൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോയാണ് (21) മരിച്ചത് യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചതെന്നാണ് നാട്ടിൽ വിവരം ലഭിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്ട്മെന്റിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ് അ‍‍ജ്ഞാതനായ യുവാവ് നിറയൊഴിച്ചത്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.ജൂഡ് ജനിച്ചതും വളര്‍ന്നതും…

Read More

ചിതറ കല്ലുവെട്ടാംകുഴി ഇരപ്പിൽ സ്വദേശികൾ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

ചിതറ :കൊല്ലം കടയ്ക്കൽ ചിതറ ഇരപ്പിലിൽ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഇലക്ട്രിക് പോസ്റ്റിലിലിടിച്ചു രണ്ട് യുവാക്കൾ മരിച്ചു.ചിതറ ഇരപ്പിൽ ചരുവിള വീട്ടിൽ നിസാം റസീന ദമ്പദികളുടെ മകൻ അഫ്സൽ (17),അയൽവാസിയും സുഹൃത്തുമായ മർഹബായിൽ സിറാജ്ജുദ്ധീൻ സീനത്തുബീവവിയുടെയും മകൻ മുഹമ്മദ്‌ സുബിനും(20) ആണ് മരിച്ചത്.അഫ്സൽ +2 റിസൾട്ടിൽട്ട് കഴിഞ്ഞു നോക്കുകയായിരുന്നു .മുഹമ്മദ് സുബിൻ പാങ്ങോട് മന്നാനിയ്യ കോളേജിൽ ഒന്നാം വർഷ ട്രാവൽ ആൻഡ് ടുറിസം വിദ്യാർത്ഥിയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

Read More

കടയ്ക്കലിൽ ആടിനെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു

കടയ്ക്കൽ : കുറ്റിക്കാട് യു പി എസിന് സമീപം സിദ്ധക്കോട് രാധകൃഷ്ണ വിലാസത്തിൽ രാധാകൃഷ്ണ കുറുപ്പ്(70) ആണ് മരിച്ചത്. ബന്ധുവിന്റെ പുരയിടത്തിൽ ആടിനെ മേയ്ക്കാൻ പോകവേ ആട് കിണറ്റിൽ വീഴുകയായിരുന്നു രക്ഷിക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽ പെട്ടത്. കടയ്ക്കലിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയപ്പോൾ രാധാകൃഷ്ണ കുറുപ്പ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആട് രക്ഷപ്പെട്ടു.

Read More

കൊല്ലം കടയ്ക്കൽ പാങ്ങലുകാട് കാണാതായ ജയകുമാർ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കടയ്ക്കൽ പാങ്ങലുകാട് സ്വദേശി ജയകുമാർ 60 വയസ്സ് )നെ കുളത്തൂപ്പുഴ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി., കടയ്ക്കലും പാങ്ങലുകാട് പ്രദേശങ്ങളിലും  ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. വീട്ടിൽ നിന്നും ഞായറാഴ്ച രാവിലെ രാവിലെ 10 മണിക്ക് ലോട്ടറികച്ചവടത്തിന് ആയിട്ട്  പോയതായിരുന്നു.അതിനുശേഷം തിരികെ വീട്ടിൽ എത്തിയിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ആൾ പോയത്. 14-05-2023 ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. ഇന്ന്(20-5-2023) ഉച്ചയോടെ കൂടിയാണ് മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയത്. കുളത്തൂപ്പുഴ പോലീസ് മേൽ നടപടിയിൽ സ്വീകരിച്ചു…

Read More