കടയ്ക്കലിൽ മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവറെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു
ചിതറ സ്വദേശി കുട്ടു എന്ന് വിളിക്കുന്ന ഡ്രൈവറെ കടയ്ക്കൽ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തു.കഴിഞ്ഞദിവസം രാത്രി 9 മണിയോടു കൂടി ചിതറയിൽ നിന്നും രോഗിയുമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുകയും ഹോസ്പിറ്റൽ ജീവനക്കാർ ഇയാൾ മദ്യപിച്ച കാര്യം മനസ്സിലാക്കുകയും കടയ്ക്കൽ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.ഡ്രൈവറെയും ആംബുലൻസിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. രോഗിയെ മറ്റൊരാംബുലൻസിൽ വീട്ടിലെത്തിച്ചു. മദ്യപിച്ച് ആംബുലൻസ് ഓടിച്ചതിന്റെ പേരിൽ ഡ്രൈവറിനെതിരെ കടയ്ക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.


