
യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിൽ പ്രതിഷേധം കേരളത്തിലെ ക്യാമ്പസിലേക്കും
ആർ കെ കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയായ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് SN കോളേജ് പുനലൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. AISF SN കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ സമരം നടന്നത്. രാജ്യത്ത് തന്നെ അനവധി സമരങ്ങളാണ് നടന്നുവരുന്നത് . AISF കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അക്ഷയ് ഷിജു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു . രാജ്യത്ത് ഓരോ മണിക്കൂറുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം…