ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പട്ടിത്താനം കൂന്താർ മണിയേൽ രാജുവിന്റെ മകൻ രാഹുൽ (34) ആണു മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ സഹയാത്രികനായ തച്ചിരവേലിൽ പോൾ ജോസഫ് (38) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ബസിനടിയിൽ…


