
ചിതറ കോത്തലയിൽ പൊതു റോഡിൽ ഇറങ്ങിയ 9 വയസ്സുകാരന് നേരെ ആക്രമണം
ചിതറ കോത്തലയിൽ കഴിഞ്ഞ ദിവസം ആണ് സംഭവം നടക്കുന്നത്. പൊതുറോഡിൽ ഇറങ്ങിയ 9 വയസ്സുകരനെ ഷൈല എന്ന 58 കാരി ആക്രമിച്ചതായി പരാതി . ചിതറ ഗ്രാമ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട റോഡിൽ പഞ്ചായത്ത് കോണ്ക്രീറ്റ് ഉൾപ്പെടെ ചെയ്തതാണ് . എന്നാൽ ഈ റോഡ് ഷൈലയുടെ സ്വകാര്യ വഴി ആണെന്ന് പറഞ്ഞാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പറയുന്നു. കുട്ടിയെ കല്ലെടുത്ത് എറിയുകയും തള്ളി ഇട്ടതായും പറയുന്നു ചിതറ പഞ്ചായത്തിലെ അംഗവും നാട്ടുകാരും ഉൾപ്പെടെ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്….