മുണ്ടിനീര്  വിദ്യാർത്ഥികൾക്ക് 21 ദിവസം അവധി പ്രഖ്യാപിച്ചു

എഴുപുന്ന പഞ്ചായത്തിലെ സാന്തക്രൂസ് പബ്ലിക് സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. സ്‌കൂളിലെ എല്‍.കെ.ജി., യു.കെ.ജി. വിഭാഗത്തിലെ 21 കുട്ടികള്‍ക്ക് മുണ്ടിനീര് ഉണ്ടെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എഴുപുന്ന മെഡിക്കല്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആര്‍.ബി.എസ്.കെ, ജെ.പി.എച്ച്.എന്‍ നഴ്‌സും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഡിസംബര്‍ ഏഴു മുതല്‍ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത്. പരസ്യങ്ങൾ നൽകാൻ…

Read More
error: Content is protected !!