പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .
സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസൽ (ജെയുഐഎഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവ് സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് സ്ഫോടനം ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1