ചിതറ സ്വദേശി നബീലിന് അഭിമാന നിമിഷം

കടയ്ക്കൽ : വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍.കൊല്ലം കല്ലുവാതുക്കല്‍ നടക്കല്‍ സ്വദേശിനിയായ 26കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഉടന്‍ വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പാരിപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.പിന്നാലെ ആംബുലന്‍സ് പൈലറ്റ് നബീല്‍ എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ലിജോമോള്‍…

Read More
error: Content is protected !!