fbpx

ഹെൽത്തി കേരള;കടയ്ക്കൽ കുമ്മിൾ മേഖലയിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്

നിലമേൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരളയുടെ ഭാഗമായി കടയ്ക്കൽ, കുമിൾ പഞ്ചായത്ത്‌ പരിധിയിലെ പള്ളിമുക്ക്, ചിങ്ങേലിഎന്നീ പ്രദേശത്തെ ഭക്ഷ്യ നിർമാണ വിതരണ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. പഴകിയ ആഹാര സാധനങ്ങൾ നശിപ്പിച്ചു. ലൈസെൻസ്,ശുചിത്വവും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. ഹെൽത്ത്‌ സൂപ്പർവൈസർ ജേക്കബ് ജോർജ്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ, ജൂനിയർ ഹെൽത്ത്‌ഇൻസ്‌പെക്ടർമാരായ ലാലു പി കെ, സീനാറാണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read More