1595 പാക്കറ്റ് ഹാൻസുനിറച്ച 8 ചാക്കുകളുമായി യുവാവ് പിടിയിൽ.
കല്‍പ്പറ്റ പുലർച്ചെ ഓട്ടോയില്‍ ഹാന്‍സ് കടത്തുകയായിരുന്ന യുവാവ് പിടിയില്‍. വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) എന്നയാളാണ് പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. കൂടിയ തുകയ്ക്ക് ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് ഹാന്‍സ് എത്തിച്ചത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പൊലീസും ചേര്‍ന്നാണ് ഇയാളുടെ കയ്യില്‍ നിന്നും ഹാന്‍സ് പിടിച്ചെടുത്തത്. ഹാന്‍സ് നിറച്ച എട്ട് ചാക്കുകളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയില്‍ പുകയില ഉല്‍പ്പന്നം കടത്താനുള്ള ശ്രമമാണ് പൊലീസ്…


