എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു; വിദ്യാർത്ഥിനി ജീവനൊടുക്കി

എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് -സൗമ്യ ദമ്പതികളുടെ മകൾ ആര്യനന്ദയാണ് മരിച്ചത്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പതിനാറുകാരിയായ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഹരിപ്പാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലാണ് സംഭവം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത, മകൾ ജാനകി, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെ ആലപ്പുഴ മെഡിക്കൽ…

Read More