fbpx

കുമ്മിൾ കൊണ്ടോടിയിൽ വൻ തീപിടുത്തം

കൊണ്ടോടിയിലെ ശിശു മന്ദിരത്തിനു സമീപത്തെ മിനി എം സി എഫ് യൂണിറ്റിൽ ഇന്നലെ രാത്രിയിൽ നടന്ന തീ പിടുത്തം നിയന്ത്രണവിധേയമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ ആണ് തീ അണയ്ക്കാൻ ആയത്. കടയ്ക്കൽ ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യുണിറ്റ്, പുനലൂരിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർ ഇഞ്ചിനുകളും നാട്ടുകാരും ഒപ്പം സമീപത്തെ ഫാത്തിമ ക്രെഷർ, എച് ആൻഡ് പി ക്രഷർ, വിസ്മയ റോക്ക്സ് തുടങ്ങിയവരുടെ നിരവധി ടാങ്കർ വണ്ടികൾ ഒക്കെച്ചേർന്നുള്ള വളരെ വലിയ കൂട്ടായ പരിശ്രമം ആണ്…

Read More

ഹരിതകർമ്മ സേന അംഗത്തിന്റെ മകൾ കടയ്ക്കലിൽ പനി ബാധിച്ച് മരിച്ചു

കടയ്ക്കൽ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗം നിർമ്മലയുടെ മകളാണ് മരണപ്പെട്ടത്., ആൽത്തറമൂട്  വാച്ചീക്കോണം ശ്രീജാ ഭവനിൽ  ശ്രീജ (41) നെ കഴിഞ്ഞ ദിവസം രാത്രിയോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കൊട്ടാരക്കരയിൽ ഹരിതകർമ സേന അംഗത്തെ  വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പരാതി

കൊട്ടാരക്കര വെളിയം പഞ്ചായത്തിലാണ് ഹരിത കർമ്മ സേന അംഗത്തെ വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പറയുന്നത്. റോസമ്മയ്ക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ മനോജ് എന്ന ആളുടെ വീട്ടിൽ പ്ലാസ്റ്റിക് എടുക്കാൻ ചെന്നപ്പോൾ മനോജ് മദ്യപിച്ചു നിൽക്കുകയായിരുന്നു എന്ന് റോസമ്മ പറയുന്നു .  കെട്ടഴിഞ്ഞു വന്ന പട്ടിയെ മനോജ് പിടിക്കുകയും മദ്യത്തിന്റെ ലഹരിയിൽ  തമാശ കണക്കുന്ന പോലെ  റോസമ്മയുടെ മുന്നിൽ കൊണ്ട് ചെന്ന് പട്ടിയോട് കടിക്കാൻ പറയുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നു. പലവട്ടം പട്ടിയോട് ആക്രോശിച്ച മനോജ് ശക്തിയായി…

Read More

ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകണം; ഇല്ലങ്കിൽ കെട്ടിടനികുതിയ്ക്കൊ ഈടാക്കും; മാലിന്യം വലിച്ചെറിയുന്നവർക്ക് ഒരു വർഷം തടവ്

ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിടനികുതിയ്ക്കൊപ്പം ഈടാക്കും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഒരു വർഷം തടവ്, നിയമത്തിൽ ഭേദഗതി വരുത്തി മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ ഓർഡിനൻസ്. 2023-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് പ്രകാരം അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്ത‌ാൽ പരമാവധി ഒരു വർഷംവരെ തടവും 50,000 രൂപ പിഴയും ലഭിക്കാം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തത്സമയം…

Read More

നാട്ടിലെ കൈയ്യടി നേടി ഹരിതകർമ്മ സേനാംഗം;ഇവരെയല്ലേ മാതൃക അക്കേണ്ടത്

അഞ്ചൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗം അശ്വതിയാണ് നാടിന് മാതൃകയായത് . കളഞ്ഞുകിട്ടിയ 20,000 ത്തോളം രൂപ അഞ്ചൽ പോലീസിന്റെ സാനിത്യത്തിൽ ഉടമയ്ക്ക് കൈ മാറി ഈ യുവതി. നാട്ടിലെ പ്ലാസ്റ്റിക് പറക്കി ജീവിക്കുന്ന ഇവർ കൈയ്യിൽ കിട്ടിയ മറ്റൊരാളുടെ പണം ഉടമയുടെ കൈയ്യിൽ തന്നെ തിരികെ നൽകാൻ കാണിച്ച മനസ്സ് മാതൃകാപരം തന്നെയാണ്. കുളത്തുപ്പുഴ സ്വദേശി സൈനുദ്ദീന്റെ പണം അടങ്ങിയ പേഴ്‌സാണ് അഞ്ചൽ ചന്ത മുക്കിൽ വച്ചു നഷ്ടമായത്. ഈ പേഴ്‌സ് അശ്വതിയുടെ പക്കൽ ലഭിച്ച ഉടൻ…

Read More

ഹരിതസേനാംഗങ്ങൾക്ക് മാലിന്യത്തിൽ നിന്നും കിട്ടിയത് പത്ത് പവന്റെ സ്വർണ മാല ; മാതൃകാ പരമായ നടപടിയിലൂടെ നാടിന്റെ ഹീറോ ആയി മാറി

മാലിന്യത്തിൽ 10 പവന്റെ മാല കിട്ടി. തിരിച്ചുനൽകി മാത്യകയായി ഹരിതസേനാംഗങ്ങൾ. പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ്…

Read More

ഹരിതകർമ്മ സേനാംഗങ്ങൾക്ക് മൺസൂൺ ബമ്പർ ഒന്നാം സമ്മാനക്കൈമാറ്റം ഇന്ന്

ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആഗസ്റ്റ് 22 ന്  10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖിഭവനിൽ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ തുക ഹരിതസേനാംഗങ്ങൾക്ക് കൈമാറും. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ എ…

Read More

വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേനാംഗത്തിനു നേരേ ലൈംഗികാതിക്രമം

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ ഹരിതകർമ സേനാംഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവഴന്നൂർ പന്തുവിള സ്വദേശി വിനീഷിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുദാക്കൽ പഞ്ചായത്തിലെ അമ്മൂമ്മയുടെ വീട്ടിലാണ് വിനീഷ് താമസിക്കുന്നത്.പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേന തൊഴിലാളിയെ അടുക്കളയിൽ പ്ലാസ്റ്റിക് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടിയ ഹരിത കർമസേന തൊഴിലാളിയെ വഴിയാത്രക്കാരനാണ് രക്ഷപ്പെടുത്തിയത് . ഉടൻ തന്നെ പഞ്ചായത്താഫീസിലും ആറ്റിങ്ങൽ പോലീസിലും വിവരം അറിയിച്ചു.നാട്ടുകാരും പഞ്ചായത്ത്അധികൃതരും ചേർന്ന് യുവാവിനെ…

Read More