യുവാവിനെ കടത്തിക്കൊണ്ടു പോയി സ്വർണം കവർന്ന ചിതറ മടത്തറ സ്വദേശികൾ പിടിയിൽ

ഡേറ്റിങ് ആപ്പിലൂടെ ചാറ്റ് ചെയ്‌ത് പരിചയത്തിലായ ശേഷം യുവാവിനെ കടത്തിക്കൊണ്ടുപോയതായി പരാതി. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് ചാറ്റ് ചെയ്തുകൊണ്ടിരുന്നത് നാല് യുവാക്കളുമായിട്ടായിരുന്നു. ഇവർ യുവാവിനെ കാറിൽ കടത്തികൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്തശേഷം സുമതി വളവിൽ ഉപേക്ഷിച്ച് സ്‌ഥലംവിട്ടു. പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റു‌ചെയ്തു. ഈ മാസം ഏഴിന് ഉച്ചയ്ക്ക് മൂന്നിനാണ് യുവാവിനെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. മടത്തറ സ്വദേശി മുഹമ്മദ് സൽമാൻ, കൊല്ലായിൽ സ്വദേശി സുധീർ, കൊല്ലയിൽ കിളിത്തട്ട് സ്വദേശി സജിത്, കുളത്തൂപ്പുഴക്കാരൻ ആഷിഖ് എന്നിവരാണ് പൊലീസ് പിടിയിലായത്….

Read More
error: Content is protected !!