ചിതറ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു
സംസ്ഥാനത്തെ റവന്യൂ ഭരണ സംവിധാനം പൂർണ്ണമായും ആധുനികവൽക്കരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. ചിതറ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻ്റ് റ്റു സ്റ്റേറ്റ് ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ് 2024-25 ൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം നടക്കുന്നത്. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്‌ടർ…


