fbpx

സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി

കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതില്‍ രാജേഷ് മകന്‍ ആദിത്യന്‍ (18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ജൂണ്‍ നാലിന് കരുനാഗപ്പള്ളി ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സ്കൂള്‍ ബസിന്‍റെ ചില്ല് തകര്‍ത്ത് ഫയര്‍ അലാമുകള്‍ മോഷണം ചെയ്തു കടന്നു കളഞ്ഞിരുന്നു. പിന്നീട് സ്കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്‍റ് വില്ലിന് കേടുപാടുകള്‍ വരുത്തുകയും സ്കൂള്‍ ഓഫീസിന്‍റെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തിരുന്നു….

Read More