
കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 7 സ്കൂട്ടർ മോഷണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 70000 വില വരുന്ന സ്കൂട്ടർ മോഷണം നടത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം, മൂർത്തിക്കാവ്, തടത്തരികത്ത് വീട്ടിൽ ഇരുട്ട് രാജീവ് എന്നു വിളിക്കുന്ന രാജീവ് (38) ആണ് പിടിയിലായത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം താമസിക്കുന്ന രശ്മിയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയത്താണ് സ്കൂട്ടർ മോഷണം പോയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കേസ്…