fbpx

സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി ബഹു. മുഖ്യമന്ത്രിയെ കണ്ടിരുന്നു.പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് ബഹു മുഖ്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി…

Read More

തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്

തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട പതിമൂന്നുകാരി മരിച്ച കേസാണ് സിബിഐ ഏറ്റെടുക്കുന്നത്.കേസ് എട്ട് മാസമായി പോലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കണമെന്നും സിബിഐക്ക് ജസ്റ്റിസ് ബെച്ചു കുര്യന്‍ നിര്‍ദേശം നല്‍കി. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ്…

Read More