Headlines

സിപിഐയിൽ പുതുതായി പ്രവർത്തകർ കടന്ന് വന്നതിന് പിന്നാലെ കൊടിമരവും രക്തസാക്ഷി മണ്ഡപവും തകർത്ത നിലയിൽ

സിപിഐ മതിര ലോക്കലിൽ മാങ്കോട് ബ്രാഞ്ചിൽ സ്ഥാപിച്ചിരുന്ന കൊടിമരവും രക്തസാക്ഷി മണ്ഡപവും നശിപ്പിച്ചതായി പരാതി സിപിഐ മാങ്കോട് ബ്രാഞ്ചിൽ പുതുതായി  പത്തോളം പ്രവർത്തകർ കടന്നുവന്നതിന് പിന്നാലെ കൊടിമരവും രക്തസാക്ഷി മണ്ഡപവും നശിപ്പിച്ചതായി പരാതി. മറ്റ് ഇതര സംഘടനയിൽ നിന്നും  ഇനിയും പ്രവർത്തകർ വരാനിരിക്കെയാണ് ഇങ്ങനെ ഒരു പ്രവർത്തനം  സമൂഹ്യ വിരുദ്ധർ നടത്തിയത് എന്ന് സിപിഐ നേതൃത്വം പറയുന്നു. വൈകിട്ട്‌ സിപിഐ നേതൃത്വം പ്രതിഷേധം അറിയിച്ചു കൊണ്ട് പ്രകടനം നടത്തുമെന്നും  അറിയിച്ചിട്ടുണ്ട് 1

Read More

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി

സിപിഐയിലെ വിഭാഗീയത മണ്ണാർക്കാട് മണ്ഡലത്തിൽ കൂടുതൽ പേർ രാജിയുമായി രംഗത്ത്. ജില്ലാ നേതൃത്വം ഒരു വിഭാഗം ജില്ലാ മണ്ഡലം നേതാക്കളുടെ പേരിൽ എടുക്കുന്ന എകപക്ഷീയമായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് മണ്ഡലത്തിലെ തെങ്കര കുരം പുത്തൂർ, കോട്ടോ പാടം തച്ചനാട്ടുകര അലനല്ലൂർ ലോക്കൽ കമ്മറ്റിയിലെ ലോക്കൽ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടനാ ഭാരവാഹികളും പഞ്ചായത്ത് മെമ്പർ മാരും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ അൻപതോളം നേതാക്കളാണ് പാർട്ടിയിൽ തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ…

Read More

മുഹമ്മദ് മുഹസിൻ എംഎൽഎ സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു

പാലക്കാട് ജില്ലയിൽ നിന്നുള്ള സിപിഐയുടെ ഏക എം എൽഎ മുഹമ്മദ് മുഹസിൻ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു. രാജിക്കത്ത് പാർട്ടി സംസ്ഥാന സെന്ററിനും ജില്ലാ സെക്രട്ടറിക്കും മെയിൽ ചെയ്തു. ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നാളെ മെയിൽ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുഹസിൻ ഉൾപ്പെടെയുള്ള പട്ടാമ്പി മണ്ഡലത്തിലെ ജില്ലാ കമ്മിറ്റി അംഗങ്ങളെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. . ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ…

Read More

മുഹമ്മദ് മുഹസിൻ എംഎൽഎക്കെതിരെ നടപടി; പാലക്കാട് സിപിഐയിൽ കൂട്ടരാജി

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസം സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് എംഎൽഎ മുഹമ്മദ് മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും, പട്ടാമ്പി സിപിഐ മണ്ഡലം സെക്രട്ടറി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തിയതിനെതിരെ വൻ പ്രതിഷേധമാണ് പട്ടാമ്പിയിലെ പാർട്ടി അണികളിൽ ഉണ്ടായത്. പാർട്ടി മുൻ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ലാ എക്സികൂട്ടീവ് അംഗം കെ ആർ…

Read More

ഇടത് പക്ഷത്തിന്റെ പുത്തൻ മാതൃക.
സിപിഐ പുതുശ്ശേരി ബ്രാഞ്ച്

ചിതറ: ചിതറ പഞ്ചായത്ത് പുതുശേരി വാർഡിൽ ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ ചേർന്ന് മാതൃകാപരമായ പ്രവർത്തനത്തിലൂടെ മുന്നോട്ട്‌ വരികയാണ്. വാർഡിനും പഞ്ചായത്തിനും സമൂഹത്തിനും മൊത്തത്തിൽ മാതൃകയാകാനുള്ള ശ്രമത്തിലാണ് സിപിഐ മതിര ലോക്കൽ കമ്മിറ്റി. പൊതുവഴികൾ തെളിച്ചമുള്ളതാക്കാൻ വിവിധ പദ്ധതികൾ മുഖേന വൈദ്യുതി പോസ്റ്റുകളിൽ ബൾബുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ അവ പെട്ടെന്ന് കേടാകുകയാണ്. സാധാരണ, രാഷ്ട്രീയ സംഘടനകൾ ഇത്തരം സംഭവങ്ങൾക്കെതിരെ പരാതികളും പ്രതിഷേധങ്ങളും രേഖപ്പെടുത്തും. എന്നാൽ, സി.പി.ഐ പുതുശ്ശേരി ബ്രാഞ്ച് മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. വാർഡിലെ കീഴിലുള്ള വൈദ്യുത…

Read More
error: Content is protected !!