സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം
സംസ്ഥാനത്തെ സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണപരിധിയിൽ ഇല്ലാത്ത വിവരങ്ങൾ നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നാരോപിച്ച് സഹകരണ രജിസ്‌ട്രാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇഡിയെ കോടതി വിമർശിച്ചത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ചോദിക്കാൻ ഇഡിക്ക് എന്ത് അധികാരമാണുള്ളതെന്ന് കോടതി ആരാഞ്ഞു. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് ചോദിക്കാനും ഇഡിക്ക് എന്തധികാരമാണുള്ളത്. ഇത്തരമൊരു നടപടി പൗരന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു. സഹകരണ രജിസ്‌ട്രാർക്ക് ഇഡി നൽകിയ സമൻസിൽ വ്യക്തതയില്ലെന്നും ആവശ്യമെങ്കിൽ പുതിയത് അയക്കൂവെന്നും…