fbpx

സപ്ലൈകോയിൽ 11 ഇനങ്ങൾക്ക് വില കുറച്ചു

സപ്ലൈകോയിൽ സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു. പരിപ്പ്, ഉഴുന്നുപരിപ്പ്, മുളക് തുടങ്ങിയവയടക്കം 11 ഇനങ്ങളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ ഇനങ്ങൾക്ക് കിലോയ്ക്ക് എട്ടു രൂപ മുതൽ 33 രൂപ വരെയാണ് കുറച്ചത്. പിരിയൻ മുളകിന് 33 രൂപയും ഉഴുന്നുപരിപ്പിന് 13.64 രൂപയും പരിപ്പിന് 23.10 രൂപയും മുളകിന് 19 രൂപയും കുറച്ചിട്ടുണ്ട്. പൊതുവിപണിയിൽ അരിവില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ശബരി കെ റൈസ്’ ഒരാഴ്ചയ്ക്കകം സപ്ലൈകോ വഴി വിതരണത്തിനെത്തിക്കും….

Read More

സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ AITUC സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും , സംഘടിപ്പിച്ചു

പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി രൂപം നൽകിയ സപ്ലൈകോയെ സംരക്ഷിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ ഭാഗത്ത് നിന്ന് സ്വീകരിക്കുന്നില്ലെന്ന് എഐടിയുസി സംസ്ഥാന പ്രസിഡൻറ് സഖാവ് ടി ജെ ആഞ്ചലോസ് കുറ്റപ്പെടുത്തി. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ AITUC സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാപ്രളയത്തിലും, കോവിഡ് മഹാമാരിയിലും, കേരളത്തിന് തുണയായത് സപ്ലൈകോ ആയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈ കോയിൽ വില്പനയില്ല. തന്മൂലം സപ്ലൈ കോയിൽ ജോലിചെയ്യുന്ന 7000ത്തിലധികം തൊഴിലാളികൾ പട്ടിണിയിലായി….

Read More

സപ്ലൈകോ സ്റ്റോറുകൾ അടച്ചുപൂട്ടി മദ്യകച്ചവടം നടത്താൻ സർക്കാരിനെ അനുവദിക്കില്ല- ആർ.എസ് അബിൻ

സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക നൽകി പ്രതിസന്ധിയിൽ നിന്നും സ്ഥാപനത്തെ കരകയറ്റുന്നതിന് പകരം സ്ഥാപനത്തെ തകർക്കുന്ന നയങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജന:സെക്രട്ടറി ആർ.എസ് അബിൻ. സപ്ലൈകോയിൽ അവശ്യ ഭക്ഷ്യവസ്തുക്കളും, സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് പോരേടം ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡി സാധനങ്ങൾ വിലകൂട്ടി വിൽക്കാനുള്ള നീക്കം സാധനക്കാരെ രൂക്ഷമായി ബാധിക്കും. ജീവനക്കാരും പാക്കിംഗ് തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. സപ്ലൈകോയുടെ പ്രതിസന്ധി…

Read More