
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് 10 ആധുനിക വീൽചെയറുകൾ നൽകി അനിൽ ആഴാവീടും
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ HMC അംഗം ആർ എസ് ബിജു,ഹെഡ് നഴ്സ് ഷൈലജ, ആശുപത്രി ജീവനക്കാർ, അനിൽ അഴാവീടിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.തുടർന്ന്.ദമ്പതി കൾ കേക്ക് മുറിച്ചു. അനിലീന്റെയും, ഭാര്യ ശ്രീജയുടെയും ഇരുപത്തിഅഞ്ചാം വിവാഹ വാർഷിക ദിനത്തിൽ സന്തോഷ സൂചകമായാണ് ഈ വീൽ ചെയറുകൾ നൽകിയത്. ജീവ കാരുണ്യ മേഖലയിൽ കേരളത്തിൽ തന്നെ അറിയപ്പെടുന്ന…