മീൻ വളർത്തുന്ന വാട്ടർ ടാങ്കിലേക്ക് വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിനിടയിൽ  വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

വീട്ടുവളപ്പിൽ മീൻ വളർത്തുന്ന വാട്ടർ ടാങ്കിലേക്ക് വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിനിടയിൽ മൺട്രോതുരുത്ത് കിടപ്രത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പെരുങ്ങാലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി കിടപ്രം തെക്ക് കന്നിട്ടയിൽ പടിഞ്ഞാറ്റതിൽ പ്രസാദിൻ്റെയും ഷീജയുടെയും മകൻ പ്രണവ് (17) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടാണ് സംഭവം.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

Read More